കാലടി: പണിമുടക്കിന്റെ അവസാനദിനമായ ഇന്നലെ തുറന്നുപ്രവർത്തിച്ച ആസാദ് സൂപ്പർമാർക്കറ്റ് സംയുക്ത സമരസമിതി ഉപരോധിച്ചു. രാവിലെ 9.30 ഓടെയാണ് സൂപ്പർമാർക്കറ്റ് തുറന്നത്. സമരസമിതി നേതാക്കൾ പ്രതിഷേധിച്ചതോടെ ഉടമ സൂപ്പർമാർക്കറ്റിന്റെ ഒന്നൊഴികെ ബാക്കി ഷട്ടറുകൾ അടച്ചു.

ഉപരോധസമര സമാപനം സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. എം.ടി.വർഗീസ്, പി.എൻ.അനിൽകുമാർ, ബേബി കാക്കശേരി, ടി.പി.ജോർജ്, മാത്യൂസ് കോലഞ്ചേരി, കർഷകസംഘം നേതാവ് എം.എൽ. ചുമ്മാർ, എ.ഐ.ടി.യു.സി നേതാവ് ഗോപകുമാർ, കെ.ഡി. ജോസഫ് എന്നിവർ സംസാരിച്ചു.