വൈപ്പിൻ: ഓച്ചന്തുരുത്ത് ശ്രീസുകൃത സംരക്ഷിണിസഭ യു.പി സ്‌കൂൾ ഇനി സ്മാർട്ടാകും. സ്‌കൂളിൽ ആധുനിക സംവിധാനങ്ങളൊരുക്കാൻ നടപടികളായെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. 7,79,394രൂപയുടെ ആധുനികവത്കരണമാണ് സ്‌കൂളിൽ നടപ്പാക്കുക. 3,3,9584 രൂപ ചെലവിൽ നാല് ക്ലാസ് മുറികൾ സ്മാർട്ടാക്കും. ഓരോ ക്ലാസ്‌മുറിക്കും 84,896രൂപ വീതം ചെലവഴിക്കും. പത്ത് കംപ്യൂട്ടറുകളാണ് ലാബിൽ ഒരുക്കുന്നത്. കെൽട്രോണിന്റെയും കൈറ്റിന്റെയും സാങ്കേതിക സഹകരണത്തിനും മാർഗനിർദ്ദേശങ്ങൾക്കുമനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്.