വൈപ്പിൻ: പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിന്റെ ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ദേവാലയത്തിൽ നിന്നാരംഭിച്ച തിരുസ്വരൂപപ്രയാണം 1250ൽപ്പരം ഭവനങ്ങളിലെ സ്വീകരണങ്ങൾ എറ്റുവാങ്ങി ഇടവക ദേവാലയത്തിൽ തിരികെയെത്തി. തിരുസ്വരൂപം ദേവാലയ അങ്കണത്തിൽവച്ച് വികാരി ഫാ. ജോസഫ് തട്ടാരശേരി, സഹവികാരി ഫാ. ബെവിൻ കല്ലൂർ, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. ദിവ്യബലിക്ക് ഫാ . ലിക്‌സൺ അസ്വാരസ് മുഖ്യകാർമ്മികത്വം വഹിച്ചു. ജനറൽ കൺവീനർ ഐജൻ ചേലാട്ട്, ജോസ് അറക്കൽ, ഗ്രിഫിൻ കൊറയ, ജോസി മണുവേലിപ്പറമ്പിൽ, കിഷാന്ത് ഇലഞ്ഞിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.