
കൊച്ചി: കേരള ജുഡിഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായി തിരുവനന്തപുരം എം.എ.സി.ടി ജഡ്‌ജി എൻ. ശേഷാദ്രിനാഥൻ (പ്രസിഡന്റ്), നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി എ. സമീർ (വൈസ് പ്രസിഡന്റ്), നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് എം.ജി. രാകേഷ് (സെക്രട്ടറി), തൊടുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് പി.കെ. ജിജിമോൾ (ജോയിന്റ് സെക്രട്ടറി), മഞ്ചേരി സബ് ജഡ്‌ജി രഞ്ജിത്ത് കൃഷ്‌ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.