sip

പെരുമ്പാവൂർ: വായനാ പൂർണിമ, യെസ് മലയാളം, പട്ടിമറ്റം ജയഭാരതം വായനശാല, വൈസ് മെൻ ഇന്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അക്ഷരസംഗമം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.

വൈസ് മെൻ ഇന്റർനാഷണലിന്റെ പുലർകാല മഴത്തുള്ളികൾ എന്ന കവിതാ സമാഹാരം വൈസ് മെൻ ഇന്റർനാഷണൽ ഡയറക്ടർ ജോർജ് അമ്പാട്ടിലിന് നൽകിക്കൊണ്ട് സിപ്പി പള്ളിപ്പുറം പ്രകാശിപ്പിച്ചു. കേരള സംഗീത നാടക അക്കാ‌മി അവാർഡ് ജേതാവ് മണിയപ്പൻ ആറന്മുള, സംസ്ഥാന ഭാരദ്വാഹന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഒ.എസ്. ദേവനന്ദ, ഇന്ത്യൻ വോയ്സ് സീസൺ 1 വിജയിയും സിനിമാ പിന്നണി ഗായികയുമായ ഭാവന വിജയൻ എന്നിവർക്ക് അക്ഷരപ്പെരുമ പുരസ്‌കാരം നൽകി. വൈസ്‌മെൻ സന്തോഷ് ജോർജ്, വയനാപൂർണിമ ചീഫ് കോ-ഓർഡിനേറ്റർ ഇ.വി. നാരായണൻ, പ്രൊഫ.വർക്കി പട്ടിമറ്റം, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് കീഴില്ലം, എം.പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.