നെടുമ്പാശേരി: സൗത്ത് അടുവാശേരി ഊഴത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി താലപ്പൊലി മഹോത്സവം നാളെ മുതൽ ഏപ്രിൽ നാലുവരെ വിവിധ പരിപാടികളോടെ നടക്കും. ക്ഷേത്രം തന്ത്രി കാശാംകോട്ട് നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

ക്ഷേത്രചടങ്ങുകൾക്ക് പുറമെ നാളെ വൈകിട്ട് ഏഴിന് സുരേഷ് ശ്രീകണ്ഠേശ്വരത്ത് നയിക്കുന്ന പ്രഭാഷണം, ഏപ്രിൽ ഒന്നിന് വൈകിട്ട് ഏഴിന് പറവൂർ ജ്യോതിസ് നയിക്കുന്ന പ്രഭാഷണം, രണ്ടിന് വൈകിട്ട് ഏഴിന് ചാക്യാർകൂത്ത്, മൂന്നിന് വൈകിട്ട് ഏഴിന് ഭജനസന്ധ്യ, നാലിന് വൈകിട്ട് ആറിന് പൂമൂടൽ, 8.30ന് പ്രസാദഊട്ട്, തുടർന്ന് കളമെഴുത്തും പാട്ടും, തായമ്പക, താലപ്പൊലി, മുടിയേറ്റ് എന്നിവ നടക്കും.