kma
മാറംപള്ളി സർവ്വീസ് സഹകരണ ബാങ്കിലെ ഗുരുതരരോഗ ബാധിതരായ മെമ്പർമാർക്ക് സംസ്ഥാന സഹകരണ വകുപ്പ് മുഖേന അനുവദിച്ച തുക ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൾ അസീസ് വിതരണം ചെയ്യുന്നു

പെരുമ്പാവൂർ: മാറംപള്ളി സഹകരണബാങ്കിലെ ഗുരുതരരോഗ ബാധിതരായ 31 മെമ്പർമാർക്ക് സഹകരണവകുപ്പ് മുഖേന അനുവദിച്ച 5,70,000രൂപ ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൾ അസീസ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ. ജലാൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എം.എം. അബ്ദുൾറഹീം, ഇ.കെ. അബൂബക്കർ, വി.എ. അസൈനാർ, പി.എ. അനീഷ്‌കുമാർ, എ.എം. അയ്യൂബ്, ശ്രീത സുരേഷ്, സെക്രട്ടറി ടി.കെ. ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.