yogam

കോലഞ്ചേരി: കടയിരുപ്പിൽ നടക്കുന്ന ശാസ്ത്ര സാഹിത്യപരിക്ഷത്ത് സംസ്ഥാന വർഷികത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിക്ഷിത് സംസ്ഥാന പ്രസിഡന്റ് പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ. ശാന്താദേവി, എ.അജയൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.പുഷ്പദാസ്, ഏരിയ സെക്രട്ടറി സി.കെ.വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്, സോണിയ മുരുകേശൻ, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് പി.കെ. സോമൻ, പി.ജി. സജീവ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ഒ.എം. ശങ്കരൻ, ജോജി കൂട്ടുമ്മേൽ, ഡോ.എൻ.ഷാജി, പി.എ. തങ്കച്ചൻ, സി.ആർ. രാമകൃഷ്ണൻ, പ്രൊഫ.പി.ആർ. രാഘവൻ, വി.പി.പോൾ, എം.കെ. മനോജ് തുടങ്ങിയവർ സംസാരിച്ചു.

എല്ലാ സ്കൂളുകളിലും ശാസ്ത്രപുസ്തക കോർണർ നടത്താൻ യോഗം തീരുമാനിച്ചു. വിവിധ സെമിനാറുകളും വാർഷികത്തിന് മുന്നോടിയായി നടക്കും. മെയ് 28 മുതൽ കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പരിപാടി.