പെരുമ്പാവൂർ: സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അവാർഡ് നേടിയ കുന്നത്തുനാട് തഹസിൽദാർ വിനോദ്‌രാജിനെ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പോൾ പാത്തിക്കൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൾ നിസാർ, അഭിലാഷ് പുതിയേടത്ത്, വി.എസ് ഷാജി, ഇ.ഡി ബിബിൻ, അരുൺ മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.