കൊച്ചി: സഹൃദയ ഗ്രന്ധശാല ഹാളിൽ നാളെ വൈകിട്ട് 5.30ന് നടക്കുന്ന കുഞ്ഞുണ്ണിമാഷ് സായാഹ്നം സാഹിത്യകാരൻ എ.കെ. പുതുശേരി ഉദ്ഘാടനം ചെയ്യും. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ.കെ. ദാസ്, പി.കെ. ശങ്കരനാരായണൻ, ജോസി ഫൗണ്ടേഷൻ ചെയർമാൻ ജെ.ജെ. കുറ്റിക്കാട് എന്നിവർ പങ്കെടുക്കും.