കൊച്ചി: പൂവ്വത്തുശേരി നാഷണൽ ലോവർ പ്രൈമറി ആൻഡ് പ്രീ പ്രൈമറി സ്കൂളിലെ 93-ാം വാർഷികാഘോഷത്തിന്റെയും സ്മാർട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ നിർവ്വഹിക്കും. വാർഡ് അംഗം മഞ്ജു സതീശൻ അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ കലാപരിപാടികളും മുരളി ഗിന്നസ്, മധു കലാഭവൻ, വിനോദ് ഗിന്നസ്, സൈനൻ കൊടമംഗലം, അരുൺ ചാക്യാർ എന്നിവർ അവതരിപ്പിക്കുന്ന കലാസാഹിത്യ വിരുന്നും നടക്കും.