ആലുവ: സെന്റ്.സേവ്യേഴ്‌സ് കോളേജിലെ യു.ബി.എ സെല്ലിന്റെയും ഐ.ക്യു.എ.സി യുടെയും നേതൃത്വത്തിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് ഫിലമെന്റ് രഹിതവാർഡായി പ്രഖ്യാപിച്ചു. ഫിലമെന്റ് ബൾബുകൾ ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് എൽ.ഇ.ഡി ബൾബുകൾ നൽകിയാണ് വാർഡിനെ ഫിലമെന്റ് രഹിതവാർഡാക്കി മാറ്റിയത്. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ശാലിനി പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ടി.കെ. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അർച്ചന മോഹൻ, ശ്രീലത ലാലു, ജിൽഷ, സിസ്റ്റർ ചാൾസ്, ഷാഹിന ഷഫീഖ് എന്നിവർ സംസാരിച്ചു.