
കൊച്ചി: കേരള സർക്കാർ തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 മുതൽ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിക്കും. ഏപ്രിൽ 30 ആണ് അവസാനതീയതി. കാമ്പസിൽ ഹോസ്റ്റൽ, കാന്റീൻ സൗകര്യങ്ങളുണ്ട്. വൈദ്യുതി ബോർഡിന്റെ വയർമാൻ ലൈസൻസിന് അപേക്ഷിക്കാൻ അർഹത നൽകുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ ലെവൽ 4, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജി.ഐ.എസ്, ജി.പിഎസ് എന്നിവയാണ് കോഴ്സുകൾ. www.iiic.ac.in, 8078980000