ആലുവ: ദേശീയ പണിമുടക്കിൽ തുടർച്ചയായ രണ്ടാംദിവസവും ഹോട്ടലുകൾ ഉൾപ്പെടെ അടഞ്ഞുകിടക്കുന്നതിനെ തുടർന്ന് വലഞ്ഞ വഴിയാത്രക്കാർക്ക് ഭക്ഷണപ്പൊതികൾ നൽകി സേവാഭാരതി. തുടർച്ചയായ രണ്ടാംദിവസവും ആലുവയിൽ പൊതിച്ചോറുമായി സേവാഭാരതി പ്രവർത്തകർ കാത്തുനിൽക്കുകയായിരുന്നു.
ദീർഘദൂര വാഹനങ്ങളിലെ ജീവനക്കാരാണ് സേവാഭാരതിയുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തിയത്. ദേശീയപാതയിൽ തോട്ടക്കാട്ടുകര കവലയിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ആർ. രാമചന്ദ്രൻ, മുൻ നഗരസഭ കൗൺസിലർ എ.സി. സന്തോഷ്‌കുമാർ, സേവാഭാരതി പ്രവർത്തകരായ വിഷ്ണു, സൂരജ് ബാബു, സിജേഷ്, സനീഷ്, അനുശങ്കർ, മാധവ്, അനയ്, യദുകൃഷ്ണ, കെ.എസ്. അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.