
മൂവാറ്റുപുഴ: മൂവാറ്റപുഴ ശ്രീനാരായണ ബി.എഡ്. കോളേജ് പൂർവ്വ വിദ്യാർത്ഥിസംഗമം നടത്തി. കോളേജ് മാനേജർ വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.എസ്.ചന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.പി.ജെ.ജേക്കബ്ബ്, എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, വൈസ് പ്രിൻസിപ്പൽ അനീഷ് പി.ചിറയ്ക്കൽ, മുൻ പ്രിൻസിപ്പൽ ഡോ.പി.വി.സുരാജ് ബാബു, സി.എം.അർച്ചന, അനുപ്രിയ രാജൻ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കോളേജിന് സമ്മാനിച്ചു.