
കൊച്ചി: റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒന്നര പതിറ്റാണ്ട് മുമ്പ് രൂപീകരിച്ച റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. റോഡ് സുരക്ഷ പദ്ധതിയുടെ പേരിൽ സമാഹരിച്ച് ട്രഷറി, എസ്.ബി.ഐ അക്കൗണ്ടുകളിലെ 127.87 കോടി രൂപയിൽ 38.92 കോടി മാത്രമാണ് വിനിയോഗിച്ചത്. ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് തെറ്റയിൽ, സാബു ജോർജ്, എൻ.യു. ജോൺകുട്ടി, ബെന്നി മൂഞ്ഞേലി, അലോഷ്യസ് കൊള്ളാന്നൂർ, ബോസ്ക്കൊ വടുതല, അഗസ്റ്റിൻ കോലഞ്ചേരി, അലി പത്തനായത്ത്, കുമ്പളം രവി, പി.കെ. നിയാസ് തുടങ്ങിയവർ സംസാരിച്ചു.