തൃക്കാക്കര: തൃക്കാക്കരയിൽ റോഡിനു ആയുസ് രണ്ടാഴ്ച്ച മാത്രം.വാഴക്കാല മൊറാർജി ഗ്രൗണ്ട് റോഡിനാണ് ഈ ദുർഗതി. റീ ടാറിഗ് കഴിഞ്ഞ് രണ്ട് ആഴ്ച്ചയാവന്നതിന് മുമ്പ് റോഡിന്റെ സൈഡുകളിൽ മണ്ണ് ഇരുന്നതുമൂലം കുഴികളാണ് രൂപാന്തരപ്പെട്ടു.നഗരസഭാ പ്ലാൻ ഫണ്ടിൽ നിന്നും 7.30 ലക്ഷം രൂപ മുടക്കിയാണ് ഈ റോഡ് നവീകരിച്ചത്. ദിവസേന നുറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന റോഡിനാണ് ഈ ദുർഗതി.

കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്.റോഡിൽ അഞ്ചോളം സ്ഥലങ്ങളിലാണ് കുഴികൾ രൂപപ്പെട്ടത്.റോഡ് റീട്ടാറിഗിന് മുമ്പ് സിറ്റി ഗ്യാസ് സമീപത്തെ വാർഡിലേക്ക് കണക്ഷൻ കൊടുക്കുവാൻ കുഴിയെടുത്ത അതെ സ്ഥലത്താണ് കുഴികൾ രൂപപ്പെട്ടത്.റോഡ് നവീകരിച്ചപ്പോൾ ഈ പ്രദേശത്ത് ആവശ്യത്തിന് മണ്ണ് ഇടാതിരുന്നതും റോഡ് തകരാൻ കാരണമായി.റോഡ് നിർമ്മാണത്തിലെ അപാകതയാണ് റോഡിൽ കുഴികൾ രൂപപ്പെടാൻ കാരണമെന്ന് വാർഡ് കൗൺസിലർ ഉഷ പ്രവീൺ പറഞ്ഞു.രണ്ടുദിവസം മുമ്പ് പെയ്ത മഴയിലാണ് കുഴികൾ കണ്ടത്.ഉടൻ മുൻസിപ്പൽ അസി.എക്സിക്യൂട്ടീവ് എൻജിനീയറെയം ഓവർസിയറെയും വിവരം അറിയിച്ചിരുന്നു.രണ്ടുദിവസം പണിമുടക്കായതിനാലാണ് പ്രശനം പരിഹരിക്കാൻ സാധിക്കാഞ്ഞതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു