മരട്: ലോട്ടസ് ഐ ഹോസ്പിറ്റൽ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് കടവന്ത്രയുടേയും സെന്റ് തോമസ് ചർച്ച് കേന്ദ്ര സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി സെക്രട്ടറി ജോജോ മനയത്ത്, സിസ്റ്റർ ചിന്നു ജോസഫ്, സിസ്റ്റർ മേരി ഷൈനി, കൗൺസിലർ റിനി തോമസ്, കേന്ദ്ര സമിതി ലീഡർ ഇന്നസെന്റ് കൂടാരപ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് കണ്ണങ്കേരി, സെബാസ്റ്റ്യൻ ഒൻപതുകണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.