
തൃപ്പൂണിത്തുറ: ഐക്യ ട്രേഡ് യൂണിയൻ ദ്വിദിന പണിമുടക്ക് തൃപ്പൂണിത്തുറ സ്റ്റാച്ച്യൂവിൽ രണ്ടാം ദിനം ആരംഭിച്ച സദസ് ബി.ഇ.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി മുരളീധരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് പി.സി സുനിൽകുമാർ സ്വാഗതം പറഞ്ഞു. സി.ഐ.റ്റി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി, സി.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, സി.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ദീപ രാജൻ, മധുസൂദനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, സി.ഇ. വിജയൻ ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി സ്ലീബ സാമുവൽ, പി.എ നിസ്സാർ, പി.ബി. സതീശൻ, ഡി.സി.സി സെക്രട്ടറി ഷെറിൻ വർഗീസ്, ശ്രീജിത്ത് പാറക്കാടൻ, രാം കുമാർ, ടി.ആർ. ശശികുമാർ, പി.ബി. ഹണീഷ്, ദീപു, ജീസൺ, എ.ഐ.ടി.യു.സി. നേതാക്കളായ കുമ്പളം രാജപ്പൻ, പി. ചന്ദ്രബോസ്, ശശി വെള്ളാട്ടിൽ, കെ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ജോർജ് കോട്ടൂർ തുടങ്ങിയ വിവിധ നേതാക്കൾ പ്രസംഗിച്ചു.