
കൊച്ചി: കെ-റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമുയർത്തി കേരള പ്രദേശ് ഗാന്ധി ദർശൻവേദിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും നാളെ ധർണ നടത്തുമെന്ന് സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ അറിയിച്ചു. രാവിലെ 10 മുതൽ ഒരു മണി വരെ കെ- റെയിൽ കടന്നുപോകുന്ന മേഖലകളിൽ ഒരേ സമയമാണ് ധർണ. സാംസ്കാരിക, സാമൂഹിക പ്രവർത്തകർ, ഗാന്ധിയന്മാർ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന തല ഉദ്ഘാടനം ചോറ്റാനിക്കരയിൽ ജസ്റ്റിസ് കെമാൽ പാഷ നിർവ്വഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സംസാരിക്കും.