rony-david

കൊ​ച്ചി​:​ ​ക​ലൂ​‌​ർ​ ​അ​ശോ​ക​ ​റോ​ഡി​ലെ​ ​റോ​ണി​ ​ഡേ​വി​ഡ്സി​ന്റെ​ ​വീ​ട് ​അ​സു​ല​ഭ​ ​സം​ഗീ​ത​ത്തി​ന്റെ​ ​ഒ​രാ​ശു​പ​ത്രി​യാ​ണ്.​ ​നി​ശ്ച​ല​മാ​യ​ ​പി​യാ​നോ​ക​ൾ​ ​ഇ​വി​ടെ​ ​പാ​ട്ടു​പാ​ടി​ ​പു​ന​ർ​ജ​നി​ക്കും.​ ​അ​തി​നാ​ൽ​ ​പി​യാ​നോ​ഡോ​ക്ട​ർ​ ​എ​ന്നാ​ണ് ​റോ​ണി​യെ​ ​അ​ടു​ത്ത​റി​യു​ന്ന​വ​ർ​ ​വി​ളി​ക്കു​ക.​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ക്ളാ​സി​ക് ​പി​യാ​നോ​ ​റി​പ്പ​യ​റിം​ഗ് ​വി​ദ​ഗ്ദ്ധ​നാ​ണ് 72​ ​വ​യ​സു​കാ​ര​ൻ​ ​റോ​ണി.​ ​പി​യാ​നോ​ ​വാ​യി​ക്കാ​ൻ​ ​വ​ശ​മി​ല്ലെ​ങ്കി​ലും​ ​ശ​ബ്ദം​ ​കേ​ട്ട് ​ഉ​റ​പ്പി​ക്കു​ന്ന​ ​ട്യൂ​ണിം​ഗ് ​കി​റു​കൃ​ത്യ​മാ​യി​രി​ക്കും.​ ​ഒ​ന്ന​ര​ ​ആ​ഴ്ച​ ​മു​ത​ൽ​ ​ര​ണ്ടു​ ​മാ​സം​ ​വ​രെ​ ​വേ​ണ്ടി​ ​വ​രും​ ​ഒ​രു​ ​പി​യാ​നോ​ ​ന​ന്നാ​ക്കാ​ൻ.​ ​പ​ഴ​യ​ ​പി​യാ​നോ​ക​ളു​ടെ​ ​കീ​ക​ൾ​ ​ആ​ന​ക്കൊ​മ്പാ​ണ്.
ഭാ​ര​ക്കൂ​ടു​ത​ൽ​ ​കാ​ര​ണം​ ​പി​യാ​നോ​ ​കൊ​ണ്ടു​വ​രി​ക​ ​പ്ര​യാ​സ​മാ​യ​തി​നാ​ൽ​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​എ​വി​ടെ​യും​ ​നേ​രി​ട്ടെ​ത്തി​ ​റോ​ണി​ ​ചി​കി​ത്സി​ക്കും.
റോ​ണി​യു​ടെ​ ​മു​ത്ത​ച്ഛ​ൻ​ ​തോ​മ​സ് ​ഡേ​വി​ഡി​ന്റെ​യും​ ​പി​താ​വ് ​ഹാ​രി​യു​ടെ​യും​ ​ഒ​പ്പം​ 12ാം​ ​വ​യ​സി​ൽ​ ​പ​ണി​ ​തു​ട​ങ്ങി​യ​താ​ണ് ​റോ​ണി.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ട്രി​ച്ചി​യി​ലെ​ത്തി​ 240​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ബ്രി​ട്ടീ​ഷ് ​പി​യാ​നോ​യ്ക്ക് ​പു​ന​ർ​ജ​ന്മ​മേ​കി​യ​ത് ​റോ​ണി​യു​ടെ​ ​മ​ന​സി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​ഓ​‌​ർ​മ്മ​യാ​ണ്.​ ​ജ​ർ​മ്മ​നി,​ ​ഇം​ഗ്ള​ണ്ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​റി​പ്പ​യ​റിം​ഗി​നു​ ​വേ​ണ്ട​ ​ഓ​ക്ക്,​ ​പൈ​ൻ​ ​മ​ര​ക്ക​ഷ​ണ​ങ്ങ​ൾ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യും.​ ​മൂ​ന്ന് ​സ​ഹാ​യി​ക​ളും​ ​വീ​ടി​നു​ ​പി​ന്നി​ൽ​ ​ചെ​റി​യ​ ​വ​ർ​ക്ക്ഷോ​പ്പു​മു​ണ്ട്.​ ​സാ​റാ​മ്മ​ ​ഡേ​വി​ഡാ​ണ് ​ഭാ​ര്യ.​ ​നാ​ല് ​മ​ക്ക​ൾ. യു​വാ​ക്ക​ൾ​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​വ​രു​ന്നി​ല്ല.​ ​എ​ത്തി​യ​വ​ർ​ ​പ​ഠ​നം​ ​പാ​തി​വ​ഴി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ചു.​ ​ആ​‌​ർ​ക്കും​ ​ക്ഷ​മ​യി​ല്ലെന്ന് റോണി ഡേവിസ് പറയുന്നു.
​മോ​ഹ​വില
ക്ലാ​സി​ക് ​പി​യാ​നോ​ക​ൾ​ക്ക് ​മോ​ഹ​വി​ല​യാ​ണ്.​ ​പ​ല​രും​ ​വി​ല്ക്കാ​തെ​ ​സൂ​ക്ഷി​ക്കും.​ 2.2​ല​ക്ഷം​ ​രൂ​പ​ ​മു​ത​ൽ​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​വ​രെ​ ​വി​ല​മ​തി​ക്കു​ന്ന​ ​പി​യാ​നോ​ക​ളും​ ​ല​ഭ്യ​മാ​ണ്.

പിയാനോ ബ്രാന്റുകൾ

ഷീറ്റ് മേയർ - ജർമ്മനി

ചാപ്ലിൻ - ബ്രിട്ടൻ

ബ്ലൂത്ത്നെർ -ജമ്മനി

പേൾ റിവർ -ചൈന

കവായി - ചൈന

സ്റ്റൈനർ - ജർമ്മനി

യമഹ -ജപ്പാൻ

കോളാഡൻ കോളാഡ് -ഇംഗ്ലണ്ട്

എച്ച് ബോട്ട് - ഫ്രാൻസ്