കൊച്ചി: ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കും വിദ്യാർത്ഥികൾക്കുമായി പ്രവർത്തിക്കുന്ന സംഘടനയായ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ സൗജന്യ ഓട്ടിസം സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. രണ്ട്, നാല് തിയതികളിൽ പനമ്പള്ളിനഗറിൽ ജി 341 സ്ട്രീറ്റ് ബി ക്രോസ് റോഡ് 10 ബി ലോറം വെൽനസ് കെയർ പരിസരത്താണ് ക്യാമ്പ്.
ക്യാമ്പിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ സേവനങ്ങളും തുടർചികിത്സയും സൗജന്യമായി നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9207070711 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.