temple
പെരുമ്പടന്ന അണ്ടിശേരി ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര ടി.എസ്. വിജയൻ കൊടിയേറ്റുന്നു

പറവൂർ: പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖായോഗം അണ്ടിശേരി ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് ഡോ. കാരുമാത്ര ടി.എസ്. വിജയൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ചതയദിന സർവൈശ്വര്യപൂജയും ഗുരുമണ്ഡപത്തിൽ ഗുരുപൂജയും അന്നദാനവും നടന്നു. ഇന്ന് രാവിലെ നാരായണീയപാരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപക്കാഴ്ച, താലം എഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് പൊൻകതിർ - നാട്ടൻപാട്ടും ദൃശ്യാവിഷ്കാരവും. പ്രതിഷ്ഠാദിനമായ നാളെ (വെള്ളി​) രാവിലെ നവകം, പഞ്ചഗവ്യം, കളഭാഭിഷേകം, ഉച്ചയ്ക്ക് അമൃതഭോജനം, വൈകിട്ട് താലം എഴുന്നള്ളിപ്പ്, രാത്രി നൃത്തനൃത്ത്യങ്ങൾ, 2ന് രാവിലെ ഒമ്പതിന് ഉത്സവബലി, പതിനൊന്നിന് ഉത്സവബലിദർശനം തുടർന്ന് അന്നദാനം, വൈകിട്ട് യക്ഷിക്കളം, രാത്രി എട്ടിന് പാലാ സൂപ്പർബീറ്റ്സി​ന്റെ ഗാനമേള, 3ന് രാവിലെ ഒമ്പതിന് ഉത്സവബലി, പതിനൊന്നിന് ഉത്സവബലിദർ‌ശനം തുടർന്ന് അന്നദാനം, വൈകിട്ട് താലം എഴുന്നള്ളിപ്പ്, യക്ഷിക്കളം, രാത്രി പത്തിന് പള്ളിവേട്ട. മഹോത്സവദിനമായ 4ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, പതിനൊന്നിന് യക്ഷിക്കളം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് നാലിന് പകൽപ്പൂരം, പുറ്റുകളം, രാത്രി എട്ടരയ്ക്ക് ഭഗവതിസേവ, പുലർച്ചെ ആറാട്ടുബലി, ആറാട്ട്, കുരുതിക്കുശേഷം കൊടിയിറങ്ങും.