മൂവാറ്റുപുഴ: കടകളിലും വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ക്ഷേമനിധിയിൽ ചേരുന്നതിനുള്ള സർവീസ് സെന്റർ വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷനിലെ മുനിസിപ്പൽ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ തുറന്നു. നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്നവർ രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടയും ആധാർകാർഡിന്റെ കോപ്പിയുമായി ഓഫീസിലെത്തി അംഗത്വമെടുക്കാം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10മുതൽ വൈകിട്ട് 5വരെയാണ് സമയം. ഫോൺ: 9645894545.