jaiva-bharani
വരാപ്പുഴ പഞ്ചായത്തിൽ ഗാർഹിക മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ജൈവ ഭരണി വിതരണം പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വരാപ്പുഴ: ഗ്രാമസഭവഴി അപേക്ഷിച്ചവർക്ക് വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ പഞ്ചായത്തിൽ ജൈവ ഭരണികൾ വിതരണംചെയ്തു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മി​റ്റി​ ചെയർപേഴ്സൻ ജാൻസി ടോമി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.പി. പോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മത്തായി, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി സജീവൻ, മിനി ബോബൻ, ഷീല അശോകൻ, നിർവഹണ ഉദ്യോഗസ്ഥ ശുഭ നായർ എന്നിവർ പങ്കെടുത്തു.