കളമശേരി: ഫാക്ടിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഗമം ഏലൂർ എസ്.സി.എസ് മേനോൻ ഹാളിൽ നടന്നു. 2007 ലെ കരാർ പ്രകാരം ലഭിക്കേണ്ട 19 മാസത്തെ ശമ്പള കുടിശികയും മെഡിക്കൽ ആനുകൂല്യങ്ങളും നൽകണമെന്ന് ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു. എൻ.പി. ശങ്കരൻ കുട്ടി, ദേവസിക്കുട്ടി പടയാട്ടിൽ, ഡി.ഗോപിനാഥൻ നായർ ,പി.എസ് അഷറഫ്, ഫിലിപ് ജോസഫ്, ദേവരാജൻ ,മധു പുറക്കാട്, ലിനരാജ് എന്നിവർ സംസാരിച്ചു.