kaitharam-school
വർണവസന്തം സ്കൂൾ ഭിത്തികൾ കഥപറയുമ്പോൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കുന്നു

പറവൂർ: പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാവീണ്യംനേടാൻ സ്കൂളുകളിൽ കൂടുതൽ സൗകര്യമൊരുക്കുമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജില്ലയിലെ തിരഞ്ഞെടുത്ത പത്തുസ്‌കൂളുകളിൽ നടപ്പിലാക്കുന്ന വർണവസന്തം സ്കൂൾ ഭിത്തികൾ കഥപറയുമ്പോൾ എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈതാരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡോക്യുമെന്ററി ജില്ലാകളക്ടർ ജാഫർ മാലിക് പ്രകാശിപ്പിച്ചു. എം.ജെ. ജോമി, ഷാരോൺ പനക്കൽ, സിംന സന്തോഷ്, കെ.എസ്. ഷാജി, പ്രിൻസിപ്പൽ സി. അശോകൻ, ഹെഡ്മിസ്ട്രസ് വി.സി. റൂബി, കെ.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.