കാഞ്ഞിരമറ്റം: ആമ്പല്ലൂർ 1798-ാം നമ്പർ ശാഖായോഗത്തിലെ സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റ് യോഗം നെടുവേലിക്കുന്നേൽ അനിൽകുമാറിന്റെ വസതിയിൽ കൂടി. യോഗം ഡയറക്ടർ ബോർഡ് മുൻ അംഗം എൻ.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ശാഖാ കമ്മിറ്റി അംഗം പി.എസ്. ശാന്താ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.എ. മനോഹരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജയശ്രീ അനിൽകുമാർ, എൻ.കെ. സന്തോഷ് നന്ദിയും പറഞ്ഞു.