കോലഞ്ചേരി: കേരള ആരോഗ്യസർവകലാശാലയുടെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ബിരുദാനന്തര ബിരുദത്തിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആദ്യ മൂന്ന് റാങ്കുകൾ നേടി. ക്രിസ്റ്റീന കുര്യൻ ഒന്നാംറാങ്കും നിരഞ്ജന എസ്. രാജ് രണ്ടാംറാങ്കും ഡോ. എൻ. വാണികൃഷ്ണ മൂന്നാംറാങ്കും നേടി. തുടച്ചയായ മൂന്നാംവർഷമാണ് ഈ നേട്ടം. ആശുപത്രി സി.ഇ.ഒ ജോയ് പി. ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ. പി.വി. തോമസ് എന്നിവർ റാങ്ക് ജേതാക്കളെ അനുമോദിച്ചു.