പെരുമ്പാവൂർ: കേരള ബ്രാഹ്‌മണസഭ പെരുമ്പാവൂർ ഉപസഭയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരസ്‌കാര വിതരണം, ഫോട്ടോ അനാച്ഛാദനം, അനുമോദന ചടങ്ങ് എന്നിവയും നടന്നു. പ്രസിഡന്റ് എൻ.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഫോട്ടോ അനാച്ഛാദനം മുനിസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ നിർവഹിച്ചു. മുൻ ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ, മുനിസിപ്പൽ കൗൺസിലർമാരായ ടി. ജവഹർ, പോൾ പാത്തിക്കൽ, ബ്രാഹ്‌മണ ഉപസഭ സെക്രട്ടറി എസ്. വെങ്കിടേശ്വരൻ, വനിതാവിഭാഗം പ്രസിഡന്റ് എസ്.ആർ. പാർവതി അമ്മാൾ, സെക്രട്ടറി ലക്ഷ്മി എച്ച്.അയ്യർ എന്നിവർ സംസാരിച്ചു.
ബ്രാഹ്‌മണസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അനന്ത സുബ്രഹ്‌മണ്യം, ജില്ലാ പ്രസിഡന്റ് കെ.ജി.വി. പതി, സെക്രട്ടറി പി.ആർ. ശങ്കരനാരായണൻ, ട്രഷറർ എൻ. ശിവരാമകൃഷ്ണയ്യർ, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ഗീതാ അനന്തസുബ്രഹ്‌മണ്യം, സെക്രട്ടറി ജയശ്രീ അയ്യർ, ജില്ലാ പ്രസിഡന്റ് പ്രേമമാലിനി എന്നിവരെ ആദരിച്ചു.
സമൂഹത്തിൽ വിവിധ തുറകളിൽ സേവനവും പ്രാഗത്ഭ്യവും തെളിയിച്ച സഭാംഗങ്ങളായ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിസിലെ പ്രൊഫസർമാരായ ഡോ. കെ.സുബ്രഹ്‌മണ്യഅയ്യർ, ഡോ. ശോഭ സുബ്രഹ്‌മണ്യം, ചാർട്ടേർഡ് അക്കൗണ്ടന്റുമാരായ കെ. ശങ്കരനാരായണൻ, ഉഷാ പാർവതി, കെ.പാർവതി അമ്മാൾ ജ്യോതി, പ്രലുദ സിസ് മാനേജിംഗ് പാർട്ണർ എച്ച്. ബാലകൃഷ്ണൻ എന്നിവരെയും ഉന്നതവിജയം കുട്ടികളെയും അനുമോദിച്ചു.