പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ പഠനസംഗമവും ഗുരുകുല ബാലലോകം പഠനക്ലാസും മലയാറ്റൂർ നാരായണ ഗുരുകുലത്തിൽ നടന്നു. സ്വാമി ശിവദാസ് പ്രവചനം നടത്തി. സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി വിഷ്ണുപ്രിയ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സുമ ജയചന്ദ്രൻ, കെ.പി. ലീലാമണി, എം.എം. ഓമനക്കുട്ടൻ എന്നിവർ സദ്‌സംഗമത്തിൽ സംസാരിച്ചു. ഫ്രാൻസിസ് മൂത്തേടൻ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഗുരുകുലം സ്റ്റഡി സർക്കിൾ കൺവീനർ എം.എസ്. സുരേഷ്, ദിലീപ്, ഗുരുകുല ബാലലോകം കൺവീനർ കെ.എസ്. അഭിജിത്, എം.എസ്. പത്മിനി എന്നിവർ സംസാരിച്ചു.