sndp-sathr-
വെള്ളാപ്പള്ളി നടേശൻ രജതജൂബി​ലി സത്താർ ഐലൻഡ് ശാഖാമന്ദിരം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സത്താർ ഐലൻഡ് എസ്.എൻ.ഡി.പി ശാഖായോഗം നിർമ്മിച്ച വെള്ളാപ്പള്ളി നടേശൻ രജതജൂബി​ലി ശാഖാമന്ദിരം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, മേഖലാ കൺവീനർ ടി.പി. കൃഷ്ണൻ, ശാഖാ പ്രസിഡന്റ് പ്രജിത്കുമാർ, സെക്രട്ടറി രതി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഇ.എസ്. നോബിൾ, യൂണിയൻ കമ്മിറ്റിഅംഗം ഇ.ആർ. സുദർശനൻ, വാർഡ് മെമ്പർ ടി.ബി. ബിനോയ് എന്നിവർ സംസാരിച്ചു.