karshika-bank-
പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാർഷിക പൊതുയോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഒമ്പതാമത് വാർഷിക പൊതുയോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി പോൾ, ഭരണസമിതി അംഗങ്ങളായ ടി.എ. നവാസ്, ഡേവിസ് പനയ്ക്കൽ, പി.പി. ജോയ്, ഷീന സോജൻ, ലത മോഹനൻ, ആനി തോമസ്, സി.ആർ.സൈന, ബാങ്ക് സെക്രട്ടറി ഇൻചാർജ് പി.എ. അൻവർ എന്നിവർ സംസാരിച്ചു.