പെരുമ്പാവൂർ: ജില്ലാപഞ്ചായത്ത് വെങ്ങോല ഡിവിഷനിലെ പൂമല വാർഡിലെ പരന്നപാറ - ഓണംവേലി റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം പിഎം.നാസർ നിർവഹിച്ചു . വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജ്‌ന നസീർ, അശ്വതി രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഷ്മ അരുൺ, എംപി. സുരേഷ്, രാജിമോൾ രാജൻ, ലക്ഷ്മി റെജി, അനു പത്രോസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് 28 ലക്ഷംരൂപ ചെലവഴിച്ചാണ് നവീകരണപ്രവൃത്തി നടത്തിയത്.