കൊച്ചി: രണ്ടു മാസമായി ഗുരുതരാവസ്ഥയിൽ കഴിയുന്ന തിരക്കഥാകൃത്ത് ജോൺ പോളിന്റെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിച്ചു. ശ്വാസതടസവും വയറിലെ പ്രശ്നങ്ങളും നേരിടുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പട്ടതായി ലിസി ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ടു മാസത്തെ ചികിത്സ കുടുംബത്തിന് കനത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിയതോടെയാണ് പ്രൊഫ.എം.കെ. സാനുവിന്റെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചത്.

അക്കൗണ്ട് : ജിബി എൻ. അബ്രഹാം, നടുവിലേടത്ത്, അഞ്ചൽപ്പെട്ടി, അക്കൗണ്ട് നമ്പർ 67258022274, ഐ.എഫ്.എസ്.സി കോഡ്: SBIN0070543,

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കാക്കൂർ ശാഖ.

ഗൂഗിൾ പേ നമ്പർ: 9446610002

ഇന്ന് മന്ത്രിയെ കാണും

ജോൺ പോളിന്റെ ചികിത്സയ്ക്ക് സർക്കാർ സഹായം ലഭ്യമാക്കാൻ മന്ത്രി സജി ചെറിയാനുമായി ഇന്ന് മാക്ട ഭാരവാഹികൾ ചർച്ച നടത്തും. മാക്ട, ഫെഫ്‌ക എന്നീ ചലച്ചിത്രസംഘടനകൾ ചികിത്സയ്ക്ക് സഹായം നൽകിയിരുന്നു.

ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള, മന്ത്രി കെ. രാജൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, സംവിധായകൻ കമൽ എന്നിവർ ഇന്നലെ ജോൺ പോളിനെ ആശുപത്രിയിൽ സന്ദർശിച്ചു.