ചോറ്റാനിക്കര: ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയുടെ 'ഹൃദയപൂർവം" പരിപാടിയുടെ ഭാഗമായി നാടക ദിനത്തിൽ പ്രഫഷണൽ നാടക കലാകാരന്മാരെ ആദരിച്ചു. സുനിൽ തിരുവാണിയൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് എന്നിവർ സംസാരിച്ചു. നാടക പ്രവർത്തകരായ സി.പി. സുപ്രൻ, കെ.ആർ. രാധാകൃഷ്ണൻ, ശ്രീകുമാർ മാരാത്ത്, എം.എ. വിജു തുടങ്ങിയവരെ ആദരിച്ചു.