അങ്കമാലി: സി.പി.എം നേതൃത്വത്തിൽ പി.എ. മത്തായിയുടെ ചരമവാർഷിക ദിനാചരണം നടത്തി. കല്ലുപാലം ജംഗ്ഷനിൽ ചേർന്ന അനുസ്മരണയോഗം ഏരിയാസെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സച്ചിൻ ഐ. കുര്യാക്കോസ്, ഗ്രേസി ദേവസി, മുൻ നഗരസഭ വൈസ് ചെയർമാൻ സജി വർഗീസ്, ഡോ. സന്തോഷ് തോമസ്, കെ.കെ. സലി, ടി.വൈ. ഏല്യാസ് തുടങ്ങിയവർ സംസാരിച്ചു.