കൊച്ചി: ഇടപ്പള്ളി ബി.ടി.എസ് റോഡിലും പാലത്തിന്റെ പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. പ്രഭാതസവാരിക്കാരും സൈക്കിൾ യാത്രക്കാരുമെല്ലാം നായശല്യം കൊണ്ടു വലയുകയാണ്. കോർപ്പറേഷൻ അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ബി.ടി.എസ് റോഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.