അങ്കമാലി: ഇ.പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാരിന്റെയും ഇ.പി.എഫ്.ഒയുടെയും അവഗണന അവസാനിപ്പിക്കണമെന്ന് ടെൽക് റിട്ട. എംപ്ലോയീസ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. അങ്കമാലി സി.എസ്.എ ഹാളിൽ ചേർന്ന പൊതുയോഗം യോഗം കെ.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഡോ.വി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എൻ.കെ. പ്രേമചന്ദ്രൻ എം.പി (രക്ഷാധികാരി ) ഡോ.വി. ജയചന്ദ്രൻ (പ്രസിഡന്റ്) ,എം. ദിനേശൻ (വർക്കിേംഗ് പ്രസിഡന്റ്), കെ.പി. സുബ്രഹ്മണ്യൻ, പി. ഉഷ, എം.ജി. നാരായണൻ (വൈസ് പ്രസിഡന്റുമാർ), എം.ജനാർദ്ദനൻ (ജനൽ സെക്രട്ടറി), വി. മോഹൻ, എസ്. ജയകുമാർ, എം. ചെല്ലൻ, കെ.എ. റഹ്മാൻ (സെക്രട്ടറിമാർ), റോയ് ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.