road
നിർമ്മാണം നടക്കുന്ന പിണർമുണ്ട ആനിയങ്കര റോഡ്

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 16-ാം വാർഡിലെ പിണർമുണ്ട ആനിയങ്കര റോഡ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്ന് പരാതി. നിലവിലുള്ള റോഡിൽ അശാസ്ത്രീയമായി മണ്ണെടുത്ത് മാറ്റിയതോടെ നല്ലരീതിയിൽ നിലനിന്ന റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടായി മാറി. റോഡ് ലെവൽസ് എടുക്കാതെ മണ്ണെടുത്ത് മാറ്റിയതാണ് റോഡിന്റെ ദുർഗതിക്ക് കാരണമായതെന്ന് സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ 18.5 ലക്ഷം രൂപയുടെ പണിയാണ് നാട്ടുകാർക്ക് പ്രയോജനമില്ലാതെ പൂർത്തിയാകാതെ കിടക്കുന്നത്.

മണ്ണെടുത്ത് മാറ്റിയ ഭാഗങ്ങളിൽ വ്യാപകമായി കുടിവെള്ളപൈപ്പുകൾ തകർന്നു. യഥാർത്ഥത്തിൽ മണ്ണ് താഴ്ചയിൽ എടുക്കേണ്ടിടത്തുനിന്ന് മണ്ണുമാറ്റാതെ തോന്നിയപടിയാണ് പണി നടക്കുന്നതെന്നാണ് ആരോപണം.