n
മേതല ശാഖയിൽ മൈക്രോഫിനാൻസ് വായ്പയുടെ വിതരണ ഉദ്ഘാടനം കുന്നത്തുനാട് യൂണിയൻ മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ നളിനി മോഹനൻ നിർവഹിക്കുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 4471-ാം നമ്പർ മേതല ശാഖയിൽ വനിതാസംഗമവും വാർഷിക പൊതുയോഗവും മൈക്രോഫിനാൻസ് വായ്പാവിതരണവും നടന്നു. വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി അനിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി മോഹിനി വിജയൻ അദ്ധ്യക്ഷത വഹിച്ചു. 10ലക്ഷം രൂപയുടെ മൈക്രോ ഫിനാൻസ് വായ്പ വിതരണോദ്ഘാടനം യൂണിയൻ മൈക്രോ ഫിനാൻസ് കോ-ഓഡിനേറ്റർ നളിനി മോഹനൻ നിർവഹിച്ചു. വനിതാസംഘം പ്രസിഡന്റായി ബിജി അജിയെയും സെക്രട്ടറിയായി എം.കെ. ശ്യാമളയേയും തിരഞ്ഞെടുത്തു. 12അംഗ സമിതി ചുമതലയേറ്റു. ശാഖാ പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണൻ, സെക്രട്ടറി പി.സി. ബിജു , ശാഖാ ഭാരവാഹികൾ, വനിതാസംഘം, മൈക്രോഫിനാൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.