gurudharam
ഗുരുധർമ്മ പ്രചരണസഭ പറവൂർ മണ്ഡലം ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് പഠനക്ളാസ് സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ഗുരുധർമ്മ പ്രചാരണസഭ പറവൂർ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും വാർഷികപൊതുയോഗവും പാലാതുരുത്ത് മുണ്ടുരുത്തി ഗുരുദേവസംഘമിത്ര ഹാളിൽ നടന്നു. ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയ്ക്ക് സ്വീകരണം നൽകി. ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് പഠനക്ളാസ് സ്വാമി ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണസഭ ജില്ലാ ചെയർമാൻ എം.എം. പവിത്രൻ, കേന്ദ്രസമിതി ചീഫ് കോ ഓഡിനേറ്റർ കെ.എസ്. ജെയിൻ, കേന്ദ്രസമിതിഅംഗം പി.എസ്. സിനീഷ്, പറവൂർ മണ്ഡലം സെക്രട്ടറി ശ്രീജി മനോജ്കുമാർ, വി.എസ്. ഹരിഹരൻ എന്നിവർ സംസാരിച്ചു. വാർഷിക പൊതുയോഗം ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിഅംഗം അഡ്വ. പി.എം. മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയന്തി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. രാജേഷ്, ബീന വത്സൻ, വി.ഡി. ജയപാലൻ, ഗിരിജ രാജൻ, എ.എ. അഭയ്, ടി.പി. ഹറൂൺ എന്നിവർ സംസാരിച്ചു.