ആലുവ: എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിൽ ആൺകുട്ടികൾക്കായി പണികഴിപ്പിച്ച ഹോസ്റ്റൽ കെട്ടിടം മുൻ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഇ.എ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി കെ.എ. ജലീൽ, കെ.എം.ഇ.എ ട്രഷറർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ജോസി പി. ആൻട്രൂസ്, അബ്ദുൽ മജീദ് പറക്കാടൻ, പി.കെ. ജലീൽ, നാസർ ലത്തീഫ് സേട്ട്, ഡോ. അമർ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.