k
മുണ്ടങ്ങാമറ്റം സഹൃദയ ലൈബ്രറി ഹാളിൽ പരിഷത്ത് നാടകയാത്ര ഒന്ന് ഏകലോകം ഏകാരോഗ്യം മദ്ധ്യമേഖലയിലെ ആദ്യാവതരണം. നടക്കുന്നു

കാലടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന മദ്ധ്യമേഖലാ നാടകയാത്ര ഏകലോകം ഏകാരോഗ്യം തുടങ്ങി. നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം ഇന്നലെ പൂർത്തിയാക്കി ആദ്യാവതരണവും നടന്നു. 43 കേന്ദ്രങ്ങളിൽ നാടകയാത്രയ്ക്ക് സ്വീകരണം നൽകും.

സംസ്ഥാനത്ത് 137 കേന്ദ്രങ്ങളിൽ നാടകാവതരണം ഏപ്രിൽ 13വരെ നടക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടൽ ശോഭൻ പറഞ്ഞു.

കേന്ദ്രനിർവാഹക സമിതിഅംഗം പി.എ. തങ്കച്ചൻ, മേഖലാ സെക്രട്ടറി പി. ബെന്നി, നന്ദകുമാർ, ക്യാമ്പ് കൺവീനർ ടി.എൽ. പ്രദീപ്, ടി.സി. ബാനർജി, ആനി ജോസ്, ജനത പ്രദീപ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.