ആലുവ: പെരുമ്പാടൻ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ തായീസ് വെഡിംഗ് സെന്റർ ഇന്ന് ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ സൈദ് ടവറിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ പത്തിന് സിനിമാതാരം പ്രയാഗ മാർട്ടിനും ചാനൽ അവതാരക ലക്ഷ്മി നക്ഷത്രയും ചേർന്ന് ഉദ്ഘാടനം ചെയ്യും.
എം.എൽ.എമാരായ അൻവർ സാദത്ത്, റോയി എം. ജോൺ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സിനിമാ സംവിധായകരായ സിബി മലയിൽ, ഷാഫി, സിനിമാതാരം ബാബുരാജ്, കൗൺസിലർമാരായ ലത്തീഫ് പുഴിത്തുറ, ഫാസിൽ ഹുസൈൻ, പി.എസ്. പ്രീത, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, സെക്രട്ടറി എ.ജെ. റിയാസ്, ജോൺസൺ, എ.പി. ഉദയകുമാർ, വി. സലിം, സെന്തിൽകുമാർ, എം.എൻ. ഗോപി, ടോമി സെബാസ്റ്റ്യൻ, എം.എസ്. മുഹമ്മദാലി എന്നിവർ വിവിധ സെക്ഷനുകളുടെ ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ തിരെഞ്ഞെടുക്കപ്പെടുന്ന മൂന്ന് ദമ്പതിമാർക്ക് മലേഷ്യയിലേക്ക് ഹണിമൂൺ ട്രിപ്പൊരുക്കും. റംസാൻ നാളിൽ ദിവസേന നറുക്കെടുപ്പും പെരുന്നാൾദിനത്തിൽ ബമ്പർ സമ്മാനവും നൽകുമെന്ന് ഉടമകളായ നവാസ് പെരുമ്പാടൻ, നൗഷാദ് പെരുമ്പാടൻ എന്നിവർ അറിയിച്ചു.