b
മുട്ടത്തുമുകൾ ലിഫ്റ്റ് ഇറിഗേഷൻ വാർഷിക പൊതുയോഗത്തിൽ വച്ച് ചെന്നെ ആസ്ഥാനമായുള്ള ഗ്ലോബൽ പീസ് യൂണിവേഴ്സിറ്റി ഡോക്ടറ്റേറ്റ് നൽകി ആദരിച്ച ഡീക്കൻ ടോണിയെ അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അനുമോദിക്കുന്നു

കുറുപ്പംപടി: മുട്ടത്തുമുകൾ ലിഫ്റ്റ് ഇറിഗേഷൻ വാർഷിക പൊതുയോഗം മുട്ടത്തുമുകൾ ടാഗോർ മെമ്മോറിയൽ ലൈബ്രറിയിൽ അശമന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. മുട്ടത്തുമുകൾ ലിഫ്റ്റ് ഇറിഗേഷൻ ചെയർമാൻ ആന്റോ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ പീസ് യൂണിവേഴ്സിറ്റി ഡോക്ടറ്റേറ്റ് നൽകി ആദരിച്ച ഡീക്കൻ ടോണി മേതലയെ ചടങ്ങിൽ അനുമോദിച്ചു.

ലിഫ്റ്റ് ഇറിഗേഷന്റെ മുൻകാല പ്രവർത്തകരായ ടി.എം. ഏലിയാസ്, എം.കെ. ഗോപി, പി.വി. ചന്ദ്രൻ, സി.സി. രാമകൃഷ്ണൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ലിഫ്റ്റ് ഇറിഗേഷൻ കൺവീനർ പി.സി. ബിജു, സി.ആർ. ജയ എന്നിവർ സംസാരിച്ചു.