മൂവാറ്റുപുഴ: കേരള ചലച്ചിത്ര അക്കാഡമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സിനിമാ സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എൻ. അരുണിന് തൃക്കളത്തൂർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സ്വീകരണം നൽകി. ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം റിട്ട. ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ മെക്കാർട്ടിന്‍ മുഖ്യപ്രഭാഷണം നടത്തി. തൃക്കളത്തൂർ സാംസ്‌കാരികസമിതി രക്ഷാധികാരി പി. അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ.ആർ. രാമൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. എൻ. അരുണിന് സാംസ്‌കാരിക സമിതിയുടെ മെമന്റോ പി. അർജുനനും എ.ആർ.രാമൻ നമ്പൂതിരിയും ചേർന്ന് നൽകി. ബാബുപോൾ, എൽദോ എബ്രഹാം, ജോർജ് എടപ്പരത്തി, ജയകുമാർ ചെങ്ങമനാട്, എസ്. മോഹൻദാസ്, കലാഭവൻ സജീവൻ, അഡ്വ. വാൽക്കണ്ണാടി ജോയി, എ.ആർ. വിജേഷ്‌കുമാർ, സനു വേണുഗോപാൽ എന്നിവർ സംസാരിച്ചു. എൻ. അരുൺ മറുപടി പ്രസംഗം നടത്തി. കലാഭവൻ സജീവന്റെ നേതൃത്വത്തിൽ കലാവിരുന്നുമുണ്ടായിരുന്നു.