kklm
കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് പുറത്തിറക്കിയ പച്ച വെളിച്ചെണ്ണയുടെ ഉത്പാദന യൂണിറ്റ് ഉദ്ഘാടനം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

കൂത്താട്ടുകുളം:ശതാബ്ദി പിന്നിട്ട കാക്കൂർ സർവീസ് സഹകരണ ബാങ്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ആദ്യപടിയായി കാസ്കോ163 എന്ന പേരിൽ പച്ച വെളിച്ചെണ്ണ പുറത്തിറക്കി. അഡ്വ.അനൂപ് ജേക്കബ് എം എൽ എ വിപണിയിലിറക്കൽ നടത്തിയതോടൊപ്പം ഉത്പാദന യൂണിറ്റും ഉദ്ഘാടനം ചെയ്തു. സെയിൽസ് ഔട്ട് ലെറ്റ് ഉദ്ഘാടനം മുൻ എംഎൽഎ എം.ജെ. ജേക്കബ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അദ്ധ്യക്ഷനായി.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ, തിരുമാറാടി വൈസ് പ്രസിഡന്റ് എം.എം. ജോർജ്, അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെമെന്റ് സഹകരണസംഘം പ്രസിഡന്റ് ജെയ്സൺ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. സന്ധ്യമോൾ പ്രകാശ്, സാജു ജോൺ, ഗ്രാമപഞ്ചായത്ത് അംഗം സി.വി. ജോയി, അസിസ്റ്റൻഡ് രജിസ്ട്രാർ ജെയ്‌മോൻ യു.ചെറിയാൻ, കൃഷി ഓഫീസർ ജിജി ടി.കെ, വാർഡ് മെമ്പർ സി.വി. ജോയി, ബോർഡ് മെമ്പർമാരായ ബിനോയ് അഗസ്റ്റിൻ, മേരി എബ്രാഹം, വർഗീസ് മാണി ,സെക്രട്ടറി ഇൻ - ചാർജ് ടി.എസ്. ശ്രീദേവി അന്തർജ്ജനം എന്നിവർ സംസാരിച്ചു.