samithi
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചവരെ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ആദരിച്ചപ്പോൾ

ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായകപങ്ക് വഹിച്ചവരെ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി ആദരിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ പി.പി യൂണിറ്റിലെ നാല് സ്റ്റാഫ് നഴ്‌സുമാർ, ആശാ വർക്കർമാർ, കമ്മ്യൂണിറ്റി കിച്ചനിൽ കഠിനപ്രയ്നം നടത്തിയ കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ നാൽപ്പതോളം വനിതകളെയാന്ന് ആദരിച്ചത്.

ബെന്നി ബഹനാൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എം.പി, ഡോ. ടോണി ഫെർണാണ്ടസ്, ഡോ. സി എം. ഹൈദരാലി എന്നിവർ ആദരിച്ചു. പൊതുപ്രവർത്തകരായ ഷറഫുദ്ദീൻ, മുസ്തഫ എടയപ്പുറം, വിനീഷ് ഗോപിനാഥ് (കണ്ണൻ) എന്നിവരെ അൻവർ സാദത്ത് എം.എൽ.എ ആദരിച്ചു. സമിതി വൈസ് പ്രസിഡൻറ് പി.കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വി.ടി. ചാർളി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സാബു പരിയാരത്ത്, എ.വി. റോയ്, പി.എ. ഹംസക്കോയ, എം.എം. ഹൈദ്രോസ് കുട്ടി, ജോൺസൻ മുളവരിക്കൽ, ബഷീർ പരിയാരത്ത്, ഹനീഫ കുട്ടോത്ത്,നിസാം പുഴിത്തറ, ഷെമീർ കല്ലുങ്കൽ, സുലൈമാൻ അമ്പലപ്പറമ്പ്, മോഹൻ റാവു, ബാബു കുളങ്ങര, അബ്ബാസ് തോഷിബാപുരം, മുഹമ്മദാലി ശങ്കരൻകുഴി, എൻ.എക്‌സ്. ജോയി, വി.എക്‌സ്. ഫ്രാൻസിസ്, ശോഭ ഓസ്വിൻ, വിജയശ്രീ എന്നിവർ പ്രസംഗിച്ചു.