kpms
കേരള പുലയർ മഹാസഭ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കെ.പി.എം.എസ് മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുവർണഗാഥ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് വാഴയ്ക്കൻ, പി.പി.എൽദോസ്, പായിപ്ര കൃഷ്ണൻ തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: കേരള പുലയർ മഹാസഭ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കെ.പി.എം.എസ് മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ സുവർണഗാഥ സമ്മേളനം സംഘടിപ്പിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഒ.കെ. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ സുവർണജൂബിലി സന്ദേശം നൽകി. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് മുഖ്യപ്രഭാഷണം നടത്തി.

യൂണിയൻ സെക്രട്ടറി ടി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. ഷാജൻ, സംസ്ഥാനകമ്മിറ്റി അംഗം പായിപ്ര കൃഷ്ണൻ, നഗരസഭ കൗൺസിലർ രാജശ്രീ രാജു, യൂണിയൻ ഭാരവാഹികളായ എം.പി. തങ്കപ്പൻ, പി.എം. മനീഷ്, ബിനു.കെ. സത്യകുമാർ, പി.കെ. മധു, ടി.പി. സുബി. സിനിശിവൻ , ബീന ശശി, സോമൻ ഒ.എസ്, എൻ.ടി.മോഹനൻ എന്നിവർ സംസാരിച്ചു. മിമിക്രിതാരം അഭിലാഷ് ആട്ടായത്തെ ആദരിച്ചു.